-->

ബഹ്‌റൈൻ ഗോൾഡൻ വിസ നൽകും || കോവിഡ് അപ്ഡേറ്റ് 07-02-2022

Golden visa Bahrain

ബഹ്‌റൈൻ രാജ്യത്ത് പ്രവാസികൾക്കും മറ്റു താമസകാർക്കുമായി 10 വർഷത്തെ ഗോൾഡൻ റെസിഡൻസി വിസ ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ എമിഗ്രേഷൻ വകുപ്പ് പ്രഖ്യപിച്ചു.
താമസക്കാരെയും വിദേശ നിക്ഷേഭഗരെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിക്കളേയും ബഹ്‌റൈനിയിലേക്ക് ആകർഷിക്കാനും ഇവിടെ നില നിർത്താനുമാണ് ഗോൾഡൻ റസിഡൻസി വിസ നടപ്പിലാക്കുന്നത്.

നിരവധി ആനുകൂല്യങ്ങളാണ് ഗോൾഡൻ റെസിഡൻസി വിസ ഉള്ളവർക്ക് ലഭിക്കുക, നിയന്ത്രണങ്ങൾ ഇല്ലാതെ ബഹ്‌റൈൻ നിന്നും ഒന്നിലധികം തവണ പ്രവേശനവും, പുറത്തുകടക്കലും, അടുത്ത കുടുബാങ്ങൾക്കുള്ള താമസവും, ബഹ്‌റൈൻ ജോലി ചെയ്യാനുള്ള അവകാശവും ഗോൾഡൻ റെസിഡൻസി വിസ ഉള്ളവർക്ക് ലഭിക്കുന്നതാണ്.
ഗോൾഡൻ റെസിഡൻസി വിസക്ക് യോഗ്യത നേടുന്നതിന് നിലവിലുള്ള താമസക്കാർ മിനിമം അഞ്ചുവർഷമെങ്കിലും തുടർച്ചയാഴി താമസിച്ചിരിക്കണം, കൂടാതെ അഞ്ചുവർഷ കാലയളവിൽ പ്രതിമാസം അടിസ്ഥാന ശമ്പളം 2,000 ദിനാറിൽ കൂടാതെ നേടിയിരിക്കണം, ഇതല്ലെങ്കിൽ ബഹ്‌റൈനിൽ 2 ലക്ഷം ബഹ്‌റൈൻ ദിനറോ അല്ലങ്കിൽ അതിൽ അധികമുള്ള ഒന്നോ അതിലദികമോ പ്രോപ്പർട്ടികൾ സ്വന്ത മയുള്ളവർ, പ്രതിമാസം 4000 ബഹ്‌റൈൻ ദിനറോ അതിൽ കൂടുതലോ പെൻഷൻ വരുമാനമുള്ളവർ, വിവിധ മേകലയിൽ ഗവണ്മെന്റ് നിഷ്കർഷിക്കുന്ന യോഗ്യത യുള്ള പ്രകൽബരായ വ്യക്തികൾ ഇവർക്കായിരിക്കും ഗോൾഡൻ റെസിഡൻസി വിസ ലഭിക്കുക.
 വർഷത്തിൽ 90 ദിവസമാണ്  ഇവർ ബഹ്‌റൈനിൽ ഉണ്ടാകേണ്ടത്.
ബഹ്‌റൈൻ വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക

കോവിഡ് അപ്ഡേറ്റ് 07-02-2022
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂർ
നുള്ളിൽ കോവിഡ് മൂലം മൂന്ന് മരണം സ്ഥിതീകരിച്ചു ഇതോടെ ആകെ മരണ സംഖ്യ 1,414 അയി ഉയർന്നു. 27,989 പേർ ടെസ്റ്റ് നടത്തിയപ്പോൾ 7,042 ആളുകളിൽ രോഗബാധ റിപ്പോർട്ട്‌ ചൈതു, ഇതോടെ രാജ്യത്ത് നിലവിൽ 60,952 പേർ രോഗ ബാധിതരാണ്.
ഇന്നലെ രോഗമുക്തരായത് 6,784 പേർ.
ആശുപത്രിചികിത്സയിൽ 143 പേർ, ഗുരുതരാവസ്ഥയിൽ 20 പേർ.
രാജ്യത്ത് ഇത് വരെ കോവിഡ് ടെസ്റ്റ്‌ നടത്തിയത് 8,993,347 പേർ, ഇത് വരെ റോഗമുക്തി 365,757 പേർ.

ബഹ്‌റൈൻ വാക്സിൻ നൽകിയത് ഇത് വരെ ആദ്യ ഡോസ് 1,226,797 രണ്ടാമത്തെ ഡോസ് 1,196,788 ബൂസ്റ്റർ ഡോസ് 948,240 ആളുകളാണ് ഇത് വരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.


ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>