ബഹ്‌റൈൻ കോവിഡ് രോഗമുക്തി വർധിച്ചു വരുന്നു, കോവിഡ് അപ്ഡേറ്റ് 11-02-2022
മനാമ: ബഹ്‌റൈൻ ദയനന്തിന കോവിഡ് രോഗികളുടെ എണ്ണം കുറയുകയും, രോഗമുക്തി ആവുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. രാജ്യത്ത് ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവൽ പ്രഖ്യപിച്ചതായി ആരോഗ്യ മന്ദ്രാലയം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,413 പേർ ടെസ്റ്റ് നടത്തിയപ്പോൾ 5,750 പുതിയ രോഗബാധിതരെ കണ്ടത്തി, രോഗമുക്തി നേടിയവരുടെ എണ്ണം 7,425 ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 58,404 ആയി കുറഞ്ഞു.
ഇന്നലെ രണ്ട് മരണം സ്ഥിതീകർച്ചതോട് കൂടി രാജ്യത്തെ ആകെ മരണ സംഖ്യ 1,421 പേരായി ഉയർന്നു, രാജ്യത്ത് ഇത് വരെ കോവിഡ് ടെസ്റ്റ് നടത്തിയത് 9,108,765 പേർ.
ഹോസ്പിറ്റൽ ചികിത്സയിൽ 100 പേർ, അത്യാഹിത വിഭാഗത്തിൽ 23 പേർ തുടരുന്നു.
ബഹ്‌റൈൻ ഇത് വരെ വാക്സിൻ നൽകിയത്, ആദ്യ ഡോസ് 1,227,953 രണ്ടാം ഡോസ് 1,197,515 ബൂസ്റ്റർ ഡോസ് 952,972 പേർ ഇത് വരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.