കൂബാച്ചി മലയിൽ കുടുങ്ങിയ ബാബു വിനുഎതിരെ കേസ് എടുത്തു
Babau, palakkad, koobaachi mala malampuza,
പാലക്കാട് ചെറാഡ് കൂബാച്ചി മലയിൽ കുടുങ്ങിയ ബാബു വിനെതിരെ കേസ് എടുത്തു.
ചെറാഡ് മലയിൽ അതിക്രമിച്ചു കയറിയതിനാണ് മൂന്ന് പേർക്ക് എതിരെ വനം വകുപ്പ് കേസ് എടുത്തത്.
നേരത്തെ ബാബുവിന് എതിരെ വനം വകുപ്പ് കേസ് എടുക്കും എന്ന് അറിയിചിരുന്നെങ്കിലും വനം വകുപ്പ് മന്ത്രിയുടെ തീരുമാനപ്രകാരം കേസെടുത്തില്ല.
കേസ് എടുക്കാത്തത് കൊണ്ടും, ബാബുവിന് കൂടുതൽ പ്രസക്തികളും, സഹായങ്ങളുംലഭിക്കുന്നത് കൊണ്ട് ആളുകൾ മല കയറാനുള്ള സദ്യത ഉണ്ട് എന്ന് നാട്ടുകാരും മറ്റു ചിലരും നേരത്തെ തന്നെ ആശങ്ക പങ്ക് വച്ചിരുന്നു.
എന്നാൽ നാട്ടുകാരിൽ ചിലർ സംസാരിച്ചത് പോലെ തന്നെ മലമുകളിൽ വീണ്ടും ഇന്നലെ രാത്രി മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞതായി നാട്ടുകാരുട ശ്രദ്ധയിൽ പെട്ടു തുടർന്ന് നാട്ടുകാരും, പോലീസും, വന പാലകരും മലമുകളിൽ ആറ് മണിക്കൂർ നടത്തിയ തിരച്ചലിൽആണ് പ്രാദേശവാസിയായ രാധാകൃശണനെ കണ്ടത്തിയത് ഇതോടെ നാട്ടുകാർ കൂടുതൽ രോഷാകുലരായി.
ബാബു വിനു എതിരെ നടപടികൾ എടുത്തിരുന്നു എങ്കിൽ ഇത് ആരും ആവർത്തിക്കുകഇല്ല എന്ന് നാട്ടുകാർ പറയുന്നു.
ബാബുവിന് എതിരെ കേസ് എടുക്കാത്തത് മറയാക്കി ആളുകൾ മല കയറുന്നതാവാം അത് കൊണ്ട് ബാബുവിൻറെ പേരിൽ കേസ് എടുക്കണം എന്ന് ബാബുവിന്റെ ഉമ്മ ഇന്ന് വാർത്ത മാദ്യമങ്ങളോട് പ്രതികരിച്ചിരുന്നു.