അനധികൃത കച്ചവടക്കാർക്ക്എതിരെ പിഴ ഇരട്ടിച്ചു ബഹ്‌റൈൻ, കോവിഡ് അപ്ഡേറ്റ്
Daily Covid update Bahrain in legal street shop
മനാമ: ബഹ്‌റൈൻ അനധികൃത കച്ചവടക്കാർക്ക് എതിരെ നടപടികൾ കടുപ്പിച്ചു മനാമ മുനിസിപാലിറ്റി.
റോഡും തെരുവും തടയുന്ന രീതിയിൽ പൊതു സ്ഥലങ്ങളിൽ കച്ചവടം ചെയ്യുന്നവർക്ക് എതിരെ 20 മുതൽ 50 ദിനാർ പിഴ ഈടാക്കിയിരുന്നത്.നിയമ ലംഘകരെ പിടിക്ക പെട്ടാൽ പിഴ യുടെ തുക കുറവായത് കൊണ്ട് പിഴ അടച്ച് പരിശോധനകൾ അവഗണിച്ചു കൊണ്ട് വീണ്ടും പുതിയ കച്ചവടം തുടങ്ങാതിരിക്കാൻ വേണ്ടി പിഴ വർധിപ്പിച്ചു. ഇനി മുതൽ ഓരോ നിയമ ലംഘനങ്ങൾക്ക് പിടിക്കപെടുബോൾ പിഴ ഇരട്ടിയാക്കാനാണ് തീരുമാനം.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,709 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിതീകരിച്ചു ഇതോടെ കോവിഡ് ബാധിതരുട എണ്ണം 60,697 അയി ഉയർന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഇന്നലെ 6,045പേർക്ക് രോഗമുക്തി.
ഹോസ്പിറ്റൽ ചികിത്സയിൽ 146 പേർ അത്യാഹിദ വിഭാഗത്തിൽ 20 പേർ കഴിയുന്നു.
ബഹ്‌റൈൻ ഇത് വരെ 8,965,358 ആളുകളിൽ ടെസ്റ്റ് നടത്തി. ഇത് വരെ മരണം 1,411
വാക്സിൻ കണക്കുകൾ, ആദ്യ ഡോസ് 1,226,496 രണ്ടാമത് ഡോസ് 1,196,371 ബൂസ്റ്റർ ഡോസ് 946,996 പേരാണ് ഇത് വരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.