കൊണ്ടോട്ടി: 2022 മാർച്ച് 2 ബുധൻ 5 pm മുതുവല്ലൂർ പാലിയേറ്റിവ് കെയർ അസോസിയേഷൻ ഓഫീസ് ബഹു.ടി.വി ഇബ്രാഹീം MLA ഉദ്ഘാടനം ചെയ്യുകയാണ്
കൊണ്ടോട്ടി: 2022 മാർച്ച് 2 ബുധൻ 5 pm മുതുവല്ലൂർ പാലിയേറ്റിവ് കെയർ അസോസിയേഷൻ ഓഫീസ് ബഹു.ടി.വി ഇബ്രാഹീം MLA ഉദ്ഘാടനം ചെയ്യുകയാണ് .
ക്യാൻസർ പോലുള്ള രോഗികൾകൾക്ക് വേദനയിൽ നിന്നും മുക്തി എന്ന ലക്ഷ്യത്തോടെ പൊതു സമൂഹത്തിന്റെ ചെറു നാണയ തുട്ടുകൾ ശേഖരിച്ച് ഔപചാരികതകൾ ഇല്ലാതെ രോഗിക്കും കുടുംബത്തിനും പ്രാധാന്യം നൽകി വീട് തേടി ചെന്ന് അന്തസ്സോടെ പരിചരണം നൽകാനാണ് പാലിയേറ്റീവ് കെയറുകൾ നിലകൊള്ളുന്നത്
എന്താണ് പാലിയേറ്റീവ് കെയർ യൂണിറ്റുക ളുടെ ദൗത്യം ..............
ജീവിതത്തിന്ന് ഭീഷണി യുണ്ടാകുന്ന രോഗങ്ങൾക്ക് അടിമപ്പെട്ട വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം ഉയർത്തുക .രോഗി അനുഭവിക്കുന്ന ശാരീരിക, മാനസിക , സാമൂഹിക , സാമ്പത്തിക , ആത്മീയ പ്രശ്നങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ സഹായിക്കുക .പരിശീലനം കിട്ടിയ വളണ്ടിയർമാർ സമൂഹത്തിന്റെ പിൻതുണ യോടെയാണ് പ്രവർത്തനം നടത്തുന്നത് .രോഗിക്കും കുടുംബത്തിനും മാത്രമാണ് പ്രാധാന്യം .
വീട് പരിചരണ കേന്ദ്രം .......
ഹോം കെയറുകളാണ് പാലിയേറ്റീവ് കെയർ പരിചരണ ത്തിന്റെ മുഖ്യ ഘടകം .കിടപ്പുമുറി തടവറയാക്കപ്പെട്ട മനുഷ്യന്റെ ആവശ്യങ്ങൾ അറിഞ്ഞും മനസ്സിലാക്കിയും ഡോക്ടറും നഴ്സും സന്നദ്ധ പ്രവർത്തകരും വീട് തേടി ചെന്ന് പരിചരണം നൽകുന്നു . നിത്യ വേദനക്കാരായ രോഗികൾക്ക് വേദനയില്ലാത്ത രാപകൽ നൽകുന്നതിനും, ആഹരിക്കാനും വിസർജ്ജിക്കാനും സ്വാഭാവിക വഴി അടയുന്നവരെ സഹായിക്കാനും ,ദീർഘകാല മുറിവുകൾ ഉണക്കുവാനും പാലിയേറ്റീവ് കെയറുകൾ ശ്രമിച്ചു വരുന്നു .. ആവശ്യക്കാരിലേക്ക് ഭക്ഷണം ,വസ്ത്രം, മക്കളുടെ വിദ്യാഭ്യാസം ,പാർപ്പിടം ,തൊഴിൽ പരിശീലനം ,പകൽ വീടുകൾ എന്നീ ഉത്തര വാദിത്വവും പാലിയേറ്റീവ് കെയറുകൾ ഏറ്റെടുക്കുന്നു ...
രോഗികൾക്ക് സഹായം നൽകുന്ന ഫോട്ടോ പ്രദർശനമോ അവരുടെ അഭിമാന ത്തിന്ന് ക്ഷതം പറ്റുന്ന പ്രവർത്തന മോ ഉണ്ടാവാതിരിക്കാൻ പാലിയേറ്റീവ് കെയറുകൾ ശ്രദ്ധിക്കുന്നു........
കേരളത്തിൽ എല്ലാ വർഷവും പാലിയേറ്റീവ് കെയർ സംസ്ക്കാരം ജനങ്ങളിലേക്ക് എത്തിക്കാൻ പാലിയേറ്റീവ് കെയർ ദിനം ആചരിക്കുന്നുണ്ട്..
അയൽ പക്ക ബന്ധങ്ങൾ സുദൃഢമായ ഒരു കാലമുണ്ടാ യിരുന്നു നമുക്ക് .അണു കുടുംബങ്ങളിലേക്കുള്ള പരിവർത്തനവും ജീവിത സാഹചര്യങ്ങളുടെ മികവും അയൽപക്ക ബന്ധങ്ങളിൽ ഒരു പരിധി വരെ മാറ്റം വരുത്തിയിട്ടുണ്ട്. അയൽപക്ക കണ്ണികൾ രൂപീകരിക്കാം .. ദീർഘകാല പരിചരണം ആവശ്യമുള്ള വർക്ക് പരസ്പരം സഹായമാകാം ..... 40 .. 50 .കുടുംബങ്ങൾ ചേർന്ന അയൽപക്ക കണ്ണികൾ (NN PC ) പാലിയേറ്റീവ് കെയറുകൾ ലക്ഷ്യം വക്കുന്നു .
വരൂ .... ഈ സാന്ത്വന പരിചരണത്തിലേക്ക് നിങ്ങളും പങ്കാളികളാകൂ .........
നിങ്ങൾക്ക് ചെയ്യാവുന്നത് ......
* മാസത്തിൽ കുറച്ചു സമയം മാറ്റി വച്ച് ഹോം കെയറിൽ പങ്കാളികളാകാം
* കിടപ്പിലായ രോഗികൾക്ക് പരിചരണം നൽകുന്നതിൽ പരിശീലനം നേടി വീട്ടിലെയും അയൽപക്കത്തെയും കിടപ്പിലായവർക്ക് പരിചരണം നൽകാം
* ഭക്ഷണം ,വസ്ത്രം ,പാർപ്പിടം ,കുട്ടികളുടെ വിദ്യാഭ്യാസം ,മരുന്ന് എന്നിവക്ക് സഹായം കണ്ടെത്തുന്ന പ്രവർത്തന ത്തിൽ നമുക്കും സഹായിക്കാം
* പാലിയേറ്റീവ് കെയറുകൾക്ക് സാമ്പത്തിക സഹായം നൽകാം
* പാലിയേറ്റീവ് പരിചരണത്തിൽ പങ്കാളികൾ ആവാം ...................
ഉദ്ഘാടനത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
തുടർന്നും എല്ലാവരുടെയും സഹായവും ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു....