-->

മുൻ ബഹ്‌റൈൻ പ്രവാസിയുടെ മകൾക്ക് അപൂർവ നേട്ടം



മഞ്ചേരി: പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ കോണ്ടേങ്ങാടൻ ജമാലുദ്ധീൻ അനീസ ദമ്പതികളുടെ 3 വയസ്സുള്ള അനാ മെഹ്റിൻ എന്ന കൊച്ചു മിടുക്കിയാണ് ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടം പിടിച്ചത്.
മാർച്ച്‌ രണ്ടിനാണ് ഇവരുടെ പിഞ്ചോമനക്ക് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡിൽ ഇടം നേടിയ വാർത്ത ഇവരെ തേടി എത്തിയത്.

അനാ മെഹ്റിനു രണ്ട് വയസ്സ് ഉള്ളപ്പോയാണ് ഓർമിക്കാനുള്ള കഴിവ് ഉമ്മ അനീസയുടെ ശ്രദ്ധയിൽ പെടുന്നത് 
കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ ഇവർ കൂടുതൽ പഠിപ്പിക്കാൻ തുടങ്ങി എന്നാൽ ഈ യിടെയാണ് അദ്ധ്യഭിക്ക യായ ബന്ധുവിൽ നിന്നാണ് ഇന്ത്യൻ ബുക്ക്‌ ഓഫ്‌ റെക്കോർഡ്നെ കുറിച്ച് മനസ്സിലാക്കുന്നത്, ഒരു പരീക്ഷണം എന്ന നിലക്കാണ് കുട്ടിയുടെ കുറച്ചു വിഡിയോ 
ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡിന്റെ എഡിറ്റോറിയൽ ബോർഡിലേക് അയച്ചത്
ഏതാനും ദിവസങ്ങൾക്ക് അകം നേട്ടം കൈവരിച്ചതായി വിവരം ലഭിച്ചു.

മൂന്ന് വയസ്സിൽ 11മൃഗങ്ങളുടെയും ആറ് പക്ഷികളെയും 8 ഷെരീര ഭാഗങ്ങളും 10 പഴ വർഗ്ഗങ്ങളും 5 പച്ചക്കറി കളും 6 കേരളീയ ഉൽസവങ്ങളും 9 വാഹങ്ങളും മൂന്ന് ജോലികളും പതിനഞ്ചോളം മറ്റു വസ്തുക്കളെയും തിരിച്ചറിഞ്ഞതിനാണ് അനാ മെഹ്റിൻ റെക്കോർഡ് കരസ്ഥ മാക്കിയത്.
പിതാവ് ജമാൽ എന്ന മാനുപ്പ കെട്ടിട തൊഴിലാളിയും മുൻ ബഹ്‌റൈൻ പ്രവാസിയുമാണ് , മാതാവ് അനീസ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നു.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>