-->

റോഡ് മാർഗം ലോകം ചുറ്റനിറങ്ങിയ യൂട്യൂബർ മാരുടെ തമ്മിൽ തല്ല് നിർത്തണം പ്രവാസികൾ



ഗൾഫ്: ലോകം ചുറ്റാനിറങ്ങിയ മല്ലു ട്രാവലർ & അൺനോൺ ഡെസ്റ്റിനേഷൻ ഇവർ റോഡ് മാർഗം വാഹനത്തിൽ ലോകം ചുറ്റാൻ ഇറങ്ങിയതാണ് കേരളത്തിൽ നിന്നും കപ്പൽ മാർഗം ദുബൈയിൽ എത്തിയ കേരള രെജിസ്ട്രേഷൻ വാഹനത്തിലാണ് ഇവരുടെ യാത്ര.
മുഹമ്മദ്‌ ഫാഹിസ്, ഹിജാസ് ഇഖ്ബാൽ എന്നിവർ മഹീന്ദ്ര താറിലാണ് യാത്ര, മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാൻ കുടുബ്ബത്തോടൊപ്പം ഫോർച്ചുണർ വാഹനം പറക്കും തളികയിലാണ് യാത്ര.
രണ്ട് വാഹനവും ചുരുങ്ങിയ ദിവസം കൊണ്ട് ഒട്ടു മിക്ക ജിസിസി രാജ്യങ്ങളും സന്ദർശിച്ചു.
റൈറ്റ് ഹാൻഡ്‌ വാഹനവു മായി സൗദിയിൽ ആദ്യം എത്തിയത് ഫാഹിസും ഇജാസുമായിരുന്നു, മല്ലു സൗദിയിൽ എത്തിയത് വാഹനത്തിന്റ സ്റ്റൈറിങ് റൈറ്റിൽ നിന്നും ലെഫ്റ്റ്ലേക്ക് മാറ്റി യായിയിരുന്നു സൗദിയിൽ എത്തിയത് എന്നൽ സൗദിയിൽ റൈറ്റ് ഹാൻഡ്‌ വാഹനം ആദ്യമായി എത്തിയത് ഫാഹിസും ഇജാസും എത്തിയത് മുതലാണ് ഇവർ രണ്ട് ടീമും തമ്മിലുള്ള പ്രശ്നങ്ങൾ കൂടിയത്.

ചരിത്രത്തിൽ ആദ്യമായി കേരള രെജിസ്ട്രേഷൻ വാഹനവുമായി മല്ലുവിന് മുൻപ് ഇവർ യാത്ര തുടങ്ങിയതും, മല്ലുവിന് മുന്പേ ഇവർ സൗദിയിൽ റൈറ്റ് ഹാൻഡ്‌ വാഹനവുമായി എത്തിയതാണ് ഇരു സംഘവും തമ്മിലുള്ള വാക്ക് പോരിലേക് എത്തിച്ചത് എന്നാണ് റിപ്പോർട്ട്‌.

പ്രമുഖൻ (മല്ലു ട്രാവലർ) തങ്ങളുടെ യാത്ര തുടക്കത്തിൽ തന്നെ തടയാൻ ശ്രമിച്ചു എന്നും, തങ്ങളുടെ സ്പോൺസറെ തെറ്റിദ്ധരിപ്പിച്ചു സ്പോൺസർ ഷിപ്പ് പിൻ വലിപ്പിച്ചു എന്ന് യൂട്യൂബർ അൺ നോൺ ഡെസ്റ്റിനേഷൻ ആരോപിക്കുന്നു ഇത് തെളിയിക്കുന്ന ശബ്‌ദ രേഖ ഇവർ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു.
ഇതോടെ ഇവരുടെ യാത്ര പൂരത്തികരിക്കാൻ കഴിയുമോ എന്ന ആശങ്കയും ഇവർക്ക് ഉണ്ട്.

എന്നാൽ ഈ ആരോപ്പനങ്ങൾ തെറ്റാണന്നും എന്നെ കുറ്റ പെടുത്തി അവരുട വീഡിയോക്ക് റീച്ച് കൂട്ടാൻ ശ്രമിക്കുകയാണെന്നും മല്ലു ട്രാവല്ലർ ഷാകിർ സുബ്ഹാൻ പറഞ്ഞു.

ഇന്ത്യൻ വാഹനം ജിസിസി രാജ്യങ്ങളിൽ ചുറ്റുപ്പോൾ അത് ഇന്ത്യക്കാർക്ക് തന്നെ അബിമാന മാണ് പ്രതേകിച്ചു മലയാളി പ്രവാസികൾക്ക്.
എന്നാൽ ഇവർ തമ്മിലുള്ള വാക്ക് പൊരിൽ അതൃപ്തി ഉണ്ട് എന്ന് സാധാരണ പ്രവാസികൾ.
യാത്ര തടസ പെടാതെ രണ്ട് ടീമും നല്ല രീതിയിൽ സഹകരിച്ചു യാത്ര പൂർത്തിയാകണം എന്നാണ് പ്രവാസികൾ ഇരു ടീമിനോടും ആവഷ്യപെടുന്നത്.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>