പെട്രോൾ, ഡീസൽ വില വർദ്ധനവ് തുടർച്ചയായ രണ്ടാം ദിവസവും
ഒരു ലിറ്റർ പെട്രോളിന് 90 പൈസയും ഡീസലിനു 84 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.14 രൂപയും, ഡീസലിന് 95.16 രൂപയുമായി ഉയർന്നു.
കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 106.24 രൂപയും, ഡീസലിന് 93.43 രൂപയുമായിട്ടുണ്ട്.
നാലര മാസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത്, റഷ്യ ഉക്രൈ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് കൊണ്ടാണ് ഇന്ത്യയിലും വിലയിൽ മാറ്റം വന്നത്.