ബഹ്‌റൈൻ ഇന്ത്യൻ റെസ്റ്റോറന്റ് അടപ്പിച്ചു ഹിജാബ് ധരിച്ച സ്ത്രീക്ക് പ്രവേശനം അനുവദിക്കാത്തതിനെ തുടർന്ന് നടപടി
Restaurant Bahrain, hijab,
മനാമ: ബഹ്‌റൈൻ ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം അനുവദിക്കാത്ത അദ്ലിയയിലെ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടപ്പിച്ചു.
റെസ്റ്റോറന്റിൽ ഉണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യാൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ ടൂറിസം & എക്സ്ബിഷൻ അതൊറിറ്റി അധികൃതർ നടത്തിയ അന്നേഷണത്തെ തുടർന്ന് ആയിരുന്നു നടപടി സ്വീകരിച്ചത്.
രാജ്യത്തെ നിയമങ്ങൾ പാലിക്കണം, നിയമങ്ങൾക്ക് വിരുദ്ധ മായി പ്രവർത്തിക്കരുത് എന്ന് ടൂറിസം ഔട്ട്‌ലറ്റുകൾക്ക് അതോറിറ്റി നിർദ്ദേശം നൽകി.
ആളുകളോട് വിവേജനം കാണിക്കാൻ പാടില്ലെന്നും ഇത് അംഗീകരിക്കാൻ കഴിയില്ല എന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം സംഭവത്തിന്റെ വിശദീകരണവുമായി റെസ്റ്റോറന്റ് അധികൃതർ രംഗത്ത് എത്തിയിരുന്നു ഇങ്ങെനെ ഒരു സംഭവം നടന്നത് തങ്ങളുടെ അറിവോടെ അല്ല എന്ന് റെസ്റ്റോറന്റ് മാനേജ്മെന്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
തെറ്റ് ചെയ്ത മാനേജറെ സസ്പെൻഡ് ചൈതതായും മാനേജ്മെന്റ് പറഞ്ഞു.
ഞങ്ങൾ എല്ലാ രാജ്യക്കാരെയും ഒരു പോലെയാണ് സ്വീകരിക്കാറുള്ളത് 35 വർഷമായിട്ട് ബഹ്‌റൈനിൽ പ്രവർത്തിചു വരുന്നവരാണ് എന്ന് അവർ അവകാശപെടുന്നു.