ബഹ്‌റൈൻ കോവിഡ് രോഗ ബാധിതർക്കുള്ള മാനദന്ധങ്ങളിൽ മാറ്റം വരുത്തി
07 ഏപ്രിൽ 2022 മുതലാണ് പുതിയ അപ്ഡേറ്റ് പ്രാബല്യത്തിൽ വരുത്താൻ തീരു മാനിച്ചത്.
രാജ്യത്തെ കോവിഡ്-19 പ്രതിരോധ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോയിസിന്റ തീരുമാനത്തെ തുടർന്നാണ് പുതിയ അപ്‌ഡേറ്റ്.
പുതിയ അപ്ഡേറ്റ് പ്രകാരം ഐസോലേഷനിലുള്ള കോവിഡ് രോഗികൾക്ക് 07 ഏപ്രിൽ 2022 മുതൽ അവരുടെ ഐസോലേഷൻ നേരത്തെ തന്നെ അവസാനിപ്പിക്കണം എന്നുണ്ടകിൽ, ഈ നിർദ്ദേശങ്ങൾ അനുസരിച് അവസാനിപ്പിക്കാവുന്നതാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ പി സിആർ ടെസ്റ്റ് നടത്താവുന്നതാണ്, തുടർന്ന് ലഭിക്കുന്ന റിസൾട്ട് നഗറ്റീവ് ആണഗിൽ ഐസോലേഷൻ അവസാനിപ്പിക്കാവുന്നതാണ്.
അതേ സമയം ബഹ്‌റൈനിൽ 07 ഏപ്രിൽ 2022 കോവിഡ് അപ്ഡേറ്റ് പുറത്ത് വന്നപ്പോൾ 5,013 കോവിഡ് ബാധിതരാണ് രാജ്യത്ത് ആകെ ഉള്ളത്.
28 മാർച്ച് മുതൽ രാജ്യത്ത് മാസ്ക്ക് ധരിക്കൽ നിർബന്ധമില്ല എങ്കിലും വാക്സിനേഷൻ നൽകുന്നത് ശക്തമായി തുടരുന്നു.