ഗുരുവായൂർ വിവാദത്തിലായിരുന്ന ഥാർ 43 ലക്ഷത്തിന് ലേലം ഉറപ്പിച്ചു.
അടിസ്ഥാന വിലയായി 15 ലക്ഷം രൂപ വിലയിലാണ് ആരംബിച്ചത്.
പുനർ ലേലത്തിൽ പങ്കെടുത്തത് 14 പേരാണ്.
ഥാർ കാർ ലേലത്തിൽ പിടിച്ചയാൾ 43 ലക്ഷത്തിന് പുറമെ ജി എസ്ടി കൂടി നൽകേണ്ടി വരും.
നേരത്തെ നടന്ന ലേലത്തിൽ അമൽ മുഹമ്മദ് എന്നയാൾ 15 ലക്ഷം 10,000 രൂപ നൽകി കാർ ലേലത്തിൽ പിടിച്ചിരുന്നു.
ഇതിനെതിരെ ഹിന്ദു സേവാകേന്ദ്രം ഹൈകോടതിയിൽ കേസ് നൽകിയിരുന്നു.
അമൽ നേരത്തെ വാഹനം ലേലത്തിൽ പിടിച്ചെടുത്തത് വലിയ വിവാദമായിരുന്നു
ഇതിനെ തുടർന്നാണ് ഥാർ കാർ വീണ്ടും പുനർ ലേലം നടത്തിയത്.