-->

അഞ്ജുവിന്റെ അച്ഛനെ കണ്ടത്താനുള്ള ശ്രമം വൻ വിജയം


ബഹ്‌റൈൻ: തിരുവനന്തപുരം അഞ്ജുവിന്റെ അച്ഛനെ കണ്ടത്താനുള്ള ശ്രമം വിജയം കണ്ടു.
കഴിഞ്ഞ 2022 ജൂലൈ അഞ്ചിനാണ് അഞ്ചു എന്ന 22 വയസ്സുള്ള പെൺകുട്ടി ബഹ്‌റൈൻ മലയാളി എന്ന ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു ഈ പോസ്റ്റിന്റെ നിജസ്ഥിതി അന്നേഷിച്ചു      മനസ്സിലാക്കിയ അഡിമിന് പോസ്റ്റിനു അപ്രൂവൽ നൽകി തുടർന്ന് ഈ പോസ്റ്റ്‌ കൂടുതൽ പേർ ഷെയർ ചെയ്തു, ചിലർ റിപോസ്റ്റ് ചെയ്തു, ബഹ്‌റൈൻ വാർത്ത യൂട്യൂബ് ചാനൽ റിപ്പോർട്ട്‌ ചെയ്തു അതോട് കൂടി ബഹ്‌റൈൻ പ്രവാസികൾക്ക് ഇടയിൽ വൻ വൈറലായി.


അഞ്ചു ബഹ്‌റൈൻ മലയാളി ഫേസ്‍ബുക് പേജിൽ എഴുതിയത് ഇങ്ങനെ
     ഞാൻ അഞ്ചു എനിക്ക് 6 വയസ്സുള്ളപ്പോൾ എന്റെ അച്ഛൻ ബഹ്‌റൈനിലേക് പോയതാണ് എനിക്ക് ഇപ്പോൾ 22 വയസ്സായി
ഞാനും എന്റെ വീട്ടുകാരും കുറെ വഴി നോക്കി കണ്ടുപിടിക്കാൻ ഒന്നും നടന്നില്ല ഇത്‌ എന്റ ലാസ്റ്റ് പ്രദീക്ഷയാണ്  ഈ പോസ്റ്റ് കാണുന്നവർ എന്ന സഹായിക്കണം.
അമ്മക്ക് വലിയ ജോലി ഒന്നും ഇല്ല ഞാൻ പഠിക്കുവാ പക്ഷെ കോളേജിൽ ഇത്‌ വരെ ഫീസൊന്നും അടച്ചില്ല വളരെ കസ്റ്റപ്പാടിലാണ് എന്റ വീട്. അച്ഛനവിടെ എന്ത്‌ എടുക്കുകയാണ് എന്ന് എനിക്ക് അറിയില്ല കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ദയവ് ചൈത് എന്നെ സഹായിക്കണം. അച്ഛന്റെ പേര് ചന്ദ്രൻ കെ (ഫുൾ അഡ്രെസ്സ്) തിരുവനന്തപുരം ഫോൺ 9747613859. അച്ഛന്റ്റെ ഒരു പഴയ ഫോട്ടോ പോസ്റ്റിൽ ഉണ്ടായിരുന്നു.

ഇതായിരുന്നു അച്ചനെ കണ്ടത്താനുള്ള എഫ്ബി പോസ്റ്റ്‌. അതിനു ശേഷം 5 മണിക്കൂർ കഴിഞ്ഞപോൾ വീണ്ടും അഞ്ചു ബഹ്‌റൈൻ മലയാളി എഫ്ബിയിൽ വീണ്ടും പോസ്റ്റ് ഇട്ടു ആ പോസ്റ്റിൽ പറയുന്നത് എന്റെ അച്ഛനെ കണ്ടത്താൻ സഹായം ആവശ്യപെട്ടുള്ള പോസ്റ്റിനു തയേ പലരും കമെന്റ് ചെയ്യുന്നത് കണ്ടു ഇത്‌ ഫേക്ക് ആണ്, ചിലർ മോശം കമെന്റ് ഇടുന്നു.ഇതിൽ പറയുന്ന കാര്യങ്ങൾ സത്യമാണ് എന്ന് അഞ്ചു വീണ്ടും ആവർത്തിച്ചു അതോടൊപ്പം അച്ഛന്റ്റെ ഫോട്ടോയും അവർ ഇപ്പോൾ താമസിക്കുന്ന പൊളിഞ്ഞു വീഴാറായ വീടിന്റ ഫോട്ടോയും നൽകിയിരുന്നു. ബഹ്‌റൈനിലുള്ള സാമൂഹിക പ്രവർത്തകർ അടങ്ങുന്ന മലയാളികൾ ചന്ദ്രൻ എന്ന് പേരുള്ള ആളെ കണ്ടെത്തുന്ന തിരിച്ചലിനു ഒടുവിൽ ഫലം കണ്ടു.
ചന്ദ്രൻ (അച്ഛൻ) അഞ്ചുവുമായി വിഡിയോ കാളിൽ സംസാരിച്ചു. ചന്ദ്രന് കെ ഇവർക്ക് നാട്ടിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചതായി സാമൂഹിക പ്രവർത്തകർ പറയുന്നു. ഇദേഹത്തിന്റ വിസ കാലാവധി കഴിഞ്ഞിട്ട് 7 വർഷമായി കൂടാതെ വിസ നൽകാം എന്ന് പറഞ്ഞ ഒരാൾക്ക് പാസ്പോർട്ട്‌ നൽകിയിരുന്നു പാസ്പോർട്ട് അദ്ദേഹത്തിന്റ കയ്യിൽ നിന്നും നഷ്ട്ടപെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്.
എംബസിയുമായി ബന്ധപെട്ട് എത്രയും പെട്ടൊന്ന് നാട്ടിൽ എത്തിക്കാൻ ശ്രമം തുടരും എന്നാണ് സാമൂഹിക പ്രവർത്തകരായ സുധീർ തിരുനിലത്ത്, അമൽ ദേവ് പറയുന്നത്.
ബഹ്‌റൈൻ മലയാളി ഫേസ്ബുക് പേജ് അംഗങ്ങളായ സുധീർ തിരുനിലത്ത്‌, അമൽ ദേവ് എന്നിവരുടെയും മറ്റു സ്നേഹ സമ്പന്നരായ പ്രവാസികളുടെയും പ്രയത്ന ഫലമായി ചന്ദ്രനെ കണ്ടത്താൻ സഹായിച്ചത്.


ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>