-->

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ 2023 മുതൽ അസാധുവാകും; കേന്ദ്രം മുന്നറിയിപ്പ് നൽകി



ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2023 ഏപ്രിൽ ഒന്നു മുതൽ അസാധുവാകുമെന്ന് അറിയിച്ചു ആദായനികുതി വകുപ്പ്.
 പാൻ കാർഡ് അസാധുവാകുന്നതിന് തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡ് ഉടമ ഉത്തരവാദി ആയിരിക്കുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.


അസാധുവായ പാൻ കാർഡ് ഉള്ളവർക്ക് അദായ നികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയില്ല. 2017 ഓഗസ്റ്റ് 31 നു മുൻപ് പാൺകാർഡ് അധാറുമായി ബന്ധിപ്പിക്കണമെന്നാണ് അറിയിച്ചിരുന്നത്.
പിന്നീട് തിയ്യതി നിരവധി തവണ നീട്ടി 2021 ജൂൺ 30 വരെയാക്കി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തിയ്യതി വീണ്ടും നീട്ടിയത്.

2022 മാർച്ച്‌ 31നു അകം പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലങ്കിൽ 1,000രൂപ വരെ പിഴ ചുമത്തുമെന്നും അദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പിഴ അടച്ച ശേഷവും കാർഡ് ബന്ധിപ്പിച്ചില്ലങ്കിൽ 2023ൽ കാർഡ് പ്രവർത്തനരഹിതമാകും. പിഴ അടച്ചാൽ വീണ്ടും പാൻ കാർഡ് ആക്റ്റീവ് ചെയ്യമെന്നും ആധായ നികുതി വകുപ്പ് അറിയിച്ചിരുന്നു.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>