-->

ബെനഫിറ്റ് പേ പുതിയ ഫോണിലേക്കു മാറ്റണോ; ബെനഫിറ്റ് അൺ ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക


മനാമ: ബഹ്റൈൻ പഴയ ഫോൺ മാറ്റി പുതിയ ഫോണിൽ ബെനിഫിറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?
 എങ്കിൽ ഇനി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം പഴയ ഫോണിൽ നിന്നും ബെനിഫിറ്റ്പേ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യണം.
എങ്കിൽ മാത്രമേ പുതിയ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കു.
 ഓൺലൈൻ തട്ടിപ്പുകാർ വല വീശിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ മുന്നിൽ കണ്ടാണ് ബെൻസിപ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

ബഹ്‌റൈൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുക

 അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാൻ ഫോണിലെ ബെൻസി ഓപ്പൺ ചെയ്തു സെറ്റിംഗ്സിൽ ഡീആക്ടിവേറ്റ് ഫീച്ചർ തിരഞ്ഞെടുക്കണം. പഴയ ഫോൺ കൈവശം ഇല്ലെങ്കിലോ ഫോർമാറ്റ് ചെയ്തതാണെങ്കിലോ അൺസ്റ്റൾ ചെയ്തതാണെങ്കിലോ സീഫ് ഡിസ്ട്രിക്റ്റിലെ കമ്പനിയുടെ ഹെഡ് കോട്ടേഴ്സിലുള്ള കസ്റ്റമർ സർവീസ് സെന്ററിൽ നേരിട്ട് ചെല്ലണം.
 കസ്റ്റമറുടെ ഐഡന്റിറ്റി പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു നൽകും. പഴയ ഫോണിലെ ബെനിഫിറ്റ് അക്കൗണ്ട് മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.


 ഉപഭോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിന് കമ്പനി ആവിഷ്കരിച്ചു കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണ് പുതിയ സംവിധാനം എന്ന് ബെനിഫിറ്റ് ബിസിനസ് ഡെവലപ്മെന്റ് ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റ് തലവൻ അഹമ്മദ് അൽ മഹ്രി പറഞ്ഞു. സാമ്പത്തിക ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 ബെനിഫിറ്റ് കമ്പനിയിൽ നിന്നും ആരും ഉപഭോക്താക്കളെ ഫോണിൽ വിളിച്ചു പാസ്സ്‌വേർഡ് ഒടിപി കസ്റ്റമറുടെ വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ ചോദിക്കില്ലെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു.

ബെനഫിറ്റ് പേ ഡിആക്ടിവേറ്റ് ചെയ്യുന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക് 👇👇വിഡിയോ കാണുക 
 ഈ വിവരങ്ങൾ ചോദിച്ച് ആരെങ്കിലും വിളിച്ചാൽ അത് തട്ടിപ്പിനുള്ള ശ്രമമാണെന്ന് തിരിച്ചറിയണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

ബെനഫിറ്റ് പേ ഓഫീസ് ലൊക്കേഷൻ ഗൂഗിൾ മേപ്

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>