Calicut Airport runway
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം റൺവേ നവീകരണ പ്രവർത്തിയെ തുടർന്ന് വിമാനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം.
ജനുവരി 15 മുതൽ 6 മാസത്തേക്കാണ് നിയന്ത്രണം. രാവിലെ 10 മണി മുതൽ വൈകുന്നേരം ആറു വരെയാണ് റൺവേ നിയന്ത്രണം തുടരും.
ഈ സമയങ്ങളിൽ റൺവേ പൂർണമായും അടച്ചിടും ഇതിനാൽ വിമാനങ്ങൾ പുറപ്പെടുന്നതിനും ആഗമനത്തിനും സമയമാറ്റം ഉണ്ടാവും വൈകിട്ട് 6 മുതൽ രാവിലെ 10 വരെ വിമാന സർവീസ് സാധാരണ പോലെ സർവീസ് നടത്തുമെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു.