കൊണ്ടോട്ടി സ്കൂൾ ബസ് മറിഞ്ഞു വിദ്യാർത്ഥി മരണപെട്ടു
Kondotty acsident, school bus acsident
ബൈക്കിൽ മുത്തച്ഛനൊപ്പം പോവുകയായിരുന്ന ഹയാ ഫാത്തിമ ആറു വയസ്സ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ
ഹയാ ഫാത്തിമയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്കൊപ്പം യാത്ര ചെയ്തിരുന്ന മുത്തച്ഛനും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ബുധൻ വൈകിട്ട് നാലരക്ക് പുളിക്കൽ ആന്തിയൂർ കുന്നിലാണ് അപകടം. ഇതെ സ്കൂളിൽ പഠിക്കുന്ന ഹയാ ഫാത്തിമ മുത്തച്ഛനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്ക് ആണ് ബസ്മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. പുളിക്കൽ നോവൽ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത് ഇതിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് നിസാര പരിക്കേറ്റു.
ബസ്സിൽ 40 ഓളം കുട്ടികൾ ഉണ്ടായിരുന്നു അപകടത്തിൽ നിസാര പരിക്കേറ്റ ഏഴ് കുട്ടികളെ പുളിക്കൽ ബിഎം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചില കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.