പ്രവാസികൾക്ക് ഒക്ടോബർ 27 നുമുൻപ് വിസ കാലാവധി കഴിഞ്ഞവർക്ക് ചേരാം.
മനാമ: ബഹ്‌റൈൻ കഴിഞ്ഞവർഷം ഒക്ടോബർ 27ന് മുമ്പ് വിസയുടെ കാലാവധി കഴിഞ്ഞവർക്ക് ബഹ്‌റൈനിൽ ആരംബിച്ച ലേബർ രെജിസ്ട്രേഷൻ പദ്ധതിയിൽ ചേരാം.
ബഹ്‌റൈൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക
ഇതിനുപുറമെ ഫ്ലെക്സി വിസയിൽ ജോലി ചെയ്യുന്നവർക്കും പദ്ധതിയിൽ ചേരാം. ഐ. സി. ആർ. എഫുമായി സഹകരിച്ച് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി( എൽ.എം. ആർ. എ ) അധികൃതർ വ്യക്തമാക്കിയതാണ് ഇക്കാര്യം.
ലേബർ രജിസ്ട്രേഷൻ പദ്ധതി നിലവിൽ വന്ന ഒക്ടോബർ 27ന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്ക് പദ്ധതിയിൽ ചേരാനാകില്ല. അതേസമയം, ഫ്ലെക്സി വിസയിൽ ഉള്ളവർക്ക് ഈ നിബന്ധനകൾ ബാധകമല്ല. 2023 മാർച്ച് നാലാണ് പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി. അതിനുശേഷം അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ക്രിമിനൽ കുറ്റം ചെയ്തവർക്കും ഒളിച്ചോടിയവർക്കും നിലവിലെ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചവർക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുകയില്ല. എൽ. എം. ആർ. എ അംഗീകാരമുള്ള ലേബർ രജിസ്ട്രേഷൻ സെന്റർ വൈ രജിസ്റ്റർ ചെയ്യുന്നവർക്ക് പെർമിറ്റ് കാർഡ് ലഭിക്കും. തൊഴിലാളിയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ക്യു. ആർ. കോഡ് തൊഴിൽ മേഖല എന്നിവ കാർഡിൽ രേഖപ്പെടുത്തിയിരിക്കും. കാർഡ് ലഭിക്കുന്നവർക്ക് തൊഴിലുടമയുടെ കീഴിലോ അതിൽ അല്ലാതെയോ പാർടൈം ആയോ ഫുൾടൈം ആയോ ജോലി ചെയ്യാം. കാർഡിൽ പിന്നീട് എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിലോ പുതിയ വിവരങ്ങൾ ചേർക്കണമെങ്കിൽ ലേബർ രജിസ്ട്രേഷൻ സെന്ററിൽ പോയാൽ മതി.
നേരത്തെ ഫ്ലക്സി വിസക്കാർക്ക് എന്ത് ആവശ്യത്തിനും എൽ. എം. ആർ. എയുടെ ചിത്ര ഓഫീസിൽ പോകേണ്ടിയിരുന്നു. രജിസ്ട്രേഷൻ നടപടികൾ ലേബർ രജിസ്ട്രേഷൻ സെന്റർ വഴി തൊഴിലാളികൾക്ക് നേരിട്ട് ചെയ്യാം. ഇതിന് ഇടനിലക്കാരുടെയോ ഏജന്റിന്റെയോ ആവശ്യമില്ല. തൊഴിൽ സംബന്ധമായ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ സിവിൽ കോടതിയിൽ കേസ് നൽകേണ്ടത്. ഇതിനായുള്ള പ്രാഥമിക മാർഗ്ഗനിർദേശങ്ങൾ എൽ. എം. ആർ. ഒ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിക്കും.
ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരുന്നവർക്ക് രാജ്യത്തെ തൊഴിൽ നിയമം ബാധകമായിരിക്കില്ല. പദ്ധതിയിൽ ചേരുന്ന തൊഴിലാളികൾക്ക് രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി തൊഴിലെടുക്കണം. തെരുവു കച്ചവടം നടത്താൻ പാടില്ല. സ്വന്തം ജീവന് ഭീഷണിയാകുന്ന തൊഴിലുകളിൽ ഏർപ്പെടാനും പാടില്ല. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളിക്ക് ബി.എഫ്. സി ശാഖകളുമായി പണമായും ലേബർ രജിസ്ട്രേഷൻ സെന്റർ, എൽ എം ആർ എ ചിത്ര ശാഖ എന്നിവിടങ്ങളിലുള്ള സദാദ് മെഷീൻ വഴിയും, ബെനിഫിറ്റ് വൈ ഓൺലൈൻ വഴി ഫീസ് അടക്കാം.
പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരു വർഷത്തേക്ക് 342 ദിനാറാണ് മൊത്തം ഫീസ്. രണ്ടുവർഷത്തേക്കാണെങ്കിൽ 514 ദിനാർ നൽകണം. കാർഡ് പുതുക്കുമ്പോൾ ഒരു വർഷത്തേക്ക് 177 ദിനാറും രണ്ടു വർഷത്തേക്ക് 349 ദിനാറും ആണ് ഫീസ്. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി പ്രതിമാസം 15 ദിനാർ ഫീസ് അടക്കണം. ഫ്ലെക്സി വിസയിൽ ഇത് 30 ദിനാർ ആയിരുന്നു. നിശ്ചിത തീയതിക്കകം പ്രതിമാസ ഫീസ് അടച്ചില്ലെങ്കിൽ അഞ്ചു ദിനാർ ഫൈനും അടക്കണം.
ലേബർ രജിസ്ട്രേഷൻ പദ്ധതി ചേർന്നവർക്ക് പിന്നീട് ഒരു സ്പോൺസറുടെ കീഴിൽ ജോലി ലഭിക്കുകയാണെങ്കിൽ സാധാരണ വിസയിലേക്ക് മാറുന്നതിനും തടസ്സമില്ല. മാത്രമല്ല, മതിയായ യോഗ്യതയുണ്ടെങ്കിൽ ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ തന്നെ മറ്റൊരു തൊഴിലേക്ക് മാറുന്നതിനു കഴിയും. ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സേവനതാദവും സേവനം ലഭിക്കുന്ന ആളും തമ്മിൽ ഓൺലൈനിൽ സേവന കരാർ ഉണ്ടാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് https://sa.lmra.gov.bh/ എന്ന വെബ്സൈറ്റുമായി കരാർ തയ്യാറാക്കാവുന്നതാണ്.
തൊഴിലാളികൾക്ക് പ്രയോജനകരമായ പദ്ധതി അംബാസഡർ: പ്രവാസി തൊഴിലാളികളോട് ബഹ്റൈൻ കാണിക്കുന്ന കരുതലിന്റെ തെളിവാണ് പുതുതായി ഏർപ്പെടുത്തിയ ലേബർ രജിസ്ട്രേഷൻ പദ്ധതിയെന്ന് ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഫ്ലെക്സി വിസയിൽ ഉള്ളവരും യോഗ്യനായ മറ്റു തൊഴിലാളികളും അവസാന തീയതിക്കു മുമ്പ് തന്നെ പദ്ധതിയിൽ ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിവിധ വിഷയങ്ങളിൽ ബഹ്‌റൈൻ സർക്കാർ ഇന്ത്യൻ എംബസിക്ക് നൽകുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനുള്ള സെഷനിൽ അഡ്വക്കറ്റ് വി.കെ തോമസ് മോഡറേറ്റർ ആയിരുന്നു. എൽ. എം. ആർ. എ ആക്ടിംഗ് ഡെപ്യൂട്ടി സി. ഇ. ഒ. റിസോയ്സസ് ആൻഡ് സർവീസസ് എസാം മുഹമ്മദ്, ഐ. സി. ആർ. എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. ഐ.സി. ആർ. എഫ് അഡ്വൈസർ അരുൾദാസ് തോമസ് സ്വാഗതം പറഞ്ഞു.
സന്ദേശങ്ങൾ ഇംഗ്ലീഷിലും വേണം: ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരുന്ന ഇന്ത്യക്കാർക്ക് നിലവിൽ എൽ. എം.ആർ എയുടെ സന്ദേശങ്ങൾ ലഭിക്കുന്നത് ഹിന്ദിയിലാണ്. മലയാളികൾ ഉൾപ്പെടെ മറ്റു ഭാഷക്കാർക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ സന്ദേശങ്ങൾ ഇംഗ്ലീഷിൽ കൂടി അയക്കണം എന്ന് നിർദ്ദേശം ഉയർന്നു.
പദ്ധതിയിൽയുള്ള ആൾ മരണ പെട്ടാൽ മൃദ്ധദ്ദേഹം നാട്ടിലേക് കൊണ്ട് പോകുന്നതിനുള്ള ചെലവ് വഹിക്കുന്നതിനായി എൽ. എം. ആർ. എ ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്ന നിർദ്ദേശവും പരിപാടിയിൽ ഉയർന്നുവന്നു.