മോദിയുടെ 21 വിദേശയാത്രയുടെ ചെലവ് പുറത്ത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 2019 മുതൽ നടത്തിയത് 21 വിദേശയാത്ര ചെലവായത് ആകെ 22.76 കോടി രൂപ.
കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
പ്രധാനമന്ത്രി ജപ്പാനിലേക്ക് മൂന്ന് തവണയും അമേരിക്ക യുഎഇ എന്നിവിടങ്ങളിലേക്ക് രണ്ടുതവണ വീതവും സന്ദർശനം നടത്തി.
2019 മുതൽ രാഷ്ട്രപതി 8 വിദേശയാത്ര നടത്തിയതിന് ചെലവായത് 6.24 കോടി രൂപ.