പ്രവാസികൾ മാർച്ച് നാലാം തീയതിക്ക് മുമ്പ് രേഖകൾ ശരിയാക്കില്ലെങ്കിൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ് (എൽ. എം. ആർ. എ)
അടുത്തമാസം ആദ്യം മുതൽ തന്നെ ബഹറിനിലെ എല്ലാ ഗവർണർകളിലും പരിശോധനകൾ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ബഹ്റൈൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക
എൽ. എം. ആർ. എ നിയമം ലംഘിക്കുന്നവർക്കെതിരെ മാർച്ച് മുതൽ ശക്തമായ നടപടി സ്വീകരിക്കും. അനധികൃത തൊഴിലാളികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും നാടുകടത്തുന്നതിനുള്ള പരിശോധനകൾ നിലവിൽ ശക്തമാക്കിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞതും അസാധുവായതുമായ വർക്ക് പെർമിറ്റ് ഉള്ളവർക്കും ഫ്ലെക്സി പെർമിറ്റ് ഉള്ളവർക്കും ലേബർ രജിസ്ട്രേഷൻ പദ്ധതി വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
അതേസമയം ക്രിമിനൽ കുറ്റം ചെയ്തിട്ടുള്ളവരും നിലവിലുള്ള പെർമിറ്റിലെ വ്യവസ്ഥകൾ ലംഘിച്ചവരും ഇതിൽ യോഗ്യരല്ല.
അംഗീകൃത രജിസ്ട്രേഷൻ സെന്റർ വഴിയും എൽ എം ആർ എ വെബ്സൈറ്റ് സന്ദർശിച്ചും തൊഴിലാളികൾക്ക് ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരുന്നതിന് യോഗ്യതയുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും. തൊഴിലാളിയുടെ തിരിച്ചറിയൽ നമ്പർ +973 33150150 എന്നതിലേക്ക് എസ്
എം. എസ്. ചെയ്തും +973 17103103 എന്ന എൽ. എം. ആർ. എ കോൾസെന്ററിൽ ബന്ധപ്പെട്ടു യോഗ്യത അറിയാം.