-->

പീഡനത്തിനിരയായ 15 കാരി യൂട്യൂബ് വീഡിയോ കണ്ടു പ്രസവിച്ചു




മഹാരാഷ്ട്രയിൽ നാഗ്പൂരിൽ പീഡനത്തിന് ഇരയായതായി സംശയിക്കുന്ന 15 കാരി, യൂട്യൂബ് വീഡിയോ നോക്കി കുഞ്ഞിന്ന്  ജന്മം കൊടുത്തതായി പോലീസ്. പ്രസവത്തിനു പിന്നാലെ പെൺകുട്ടി കുഞ്ഞിനെ കൊലപ്പെടുത്തി ഒളിപ്പിച്ചു. ലൈംഗിക പീഡനത്തിന് ഇരയായി കുഞ്ഞിനു ജന്മം നൽകേണ്ടി വന്നതിന്റെ നാണക്കേടാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ വ്യക്തിയാണ് കുഞ്ഞിന്റെ പിതാവ് എന്നാണ് പോലീസ് ഭാഷ്യം.

വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ തൊടുക

 പെൺകുട്ടി ഗർഭിണിയായിരുന്നു വന്ന വിവരം അമ്മക്ക് പോലും അറിവ് ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് വിശദീകരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് ഗർഭകാലത്തെ ശാരീരിക വ്യത്യാസങ്ങൾ പെൺകുട്ടി മറച്ചുവച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം പെൺകുട്ടിക്ക് എതിരെ കൊലപാതകകുറ്റം ഉൾപ്പെടെ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.

 ഗർഭിണിയായ വിവരം രഹസ്യമാക്കി വെച്ച പെൺകുട്ടി, അത് രഹസ്യമായി തന്നെ തുടർന്നതിനാണ് വീട്ടിൽ തന്നെ പ്രസവിക്കുന്നതിനുള്ള മാർഗം തേടിയത്. ഇതിന്റെ ഭാഗമായി ഇവർ യൂട്യൂബിൽ സെർച്ച് ചെയ്തു വീഡിയോകൾ കണ്ടു. തുടർന്ന് മാർച്ച് രണ്ടിന് വീട്ടിൽ വച്ച് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. പിന്നാലെ കുഞ്ഞിന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു കടലാസ് പെട്ടിക്കുള്ളിലാക്കി മൃതദേഹം ഒളിപ്പിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയിൽ ചില വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ട അമ്മ അതേക്കുറിച്ച് ചോദിച്ചു. ഇതോടെയാണ് പ്രസവിച്ച വിവരം ഉൾപ്പെടെ പെൺകുട്ടി അമ്മയെ അറിയിച്ചത്. പിന്നാലെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>