150 ദിനാർ സഹായം വീഡിയോ വ്യാജം
Bahrain scam, fake video
മനാമ: ബഹ്റൈൻ സാമൂഹിക ക്ഷേമ കാര്യമന്ത്രാലയത്തിനു കീഴിൽ 150 ദിനാറിന്റെ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോ വ്യാജമെന്ന് അധികൃതർ വ്യക്തമാക്കി. ആളുകളെ തട്ടിപ്പിൽ വീഴ്ത്താൻ ഉദ്ദേശിച്ചാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്.
സാമൂഹിക ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് റമദാനിൽ ഇരട്ടി സഹായം നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയും അതിന്റെ വിതരണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് കരുതി ഇരിക്കണം എന്നും മന്ത്രാലയം അധികൃതർ പറഞ്ഞു.