ഇങ്ങനെ ചൈതാൽ BSNL, JIO, VI, Airtel ഇന്റർ നാഷണൽ റോമിങ് നെറ്റ്‌വർക്ക് ലഭിക്കും
Bsnl international sim, jio international network, vi international network, airtel international network, jio bsnl vi airtel international roming net
BSNL സിം ഉബബോക്താക്കൾക്ക് ഇൻറ്റർ നാഷണൽ റോമിങ്ങിൽ നെറ്റ് വർക്ക് കിട്ടാറില്ല എന്ന പരാധി പൊതുവെ കേൾക്കാറുണ്ട്, എന്നാൽ ഇന്റർ നാഷണൽ റോമിങ്ങിൽ നെറ്റ് വർക്ക് ലഭിക്കും.
ഇന്റർ നാഷണൽ റോമിങ് നെറ്റ് വർക്ക് കിട്ടിയില്ലങ്ങിൽ എന്ത് സംഭവിക്കും?
നമ്മുടെ BSNL നംബർ നൽകിയിട്ടുള്ള ബാങ്ക് അകോണ്ട് വഴി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സാധിക്കില്ല നെറ്റ്‌വർക്ക് ഇല്ലാത്ത നമ്പറിൽ OTP വരില്ല, മറ്റു സോഷ്യാൽ മീഡിയ, ജി പേ തുടങ്ങിയവ
റീ വെരിഫിക്കേഷൻ ആവശ്യം വന്നാൽ വെരിഫൈ ചെയ്യാൻ സാധിക്കില്ല. ഉദാഹരണം: വാട്സപ്പ് റീ വെരിഫിക്കേഷൻ ചെയ്യേണ്ടി വന്നാൽ പിന്നീട് ആ വാട്സപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല.
ഇനി മേൽ പറഞ്ഞ ബുദ്ധിമുട്ടുകൾ വരാതിരിക്കാൻ BSNL സിം കാർഡിൽ ഇന്റർ നാഷണൽ റോമിങ്ങിൽ നെറ്റ് വർക്ക് ലഭിക്കണമെങ്കിൽ ഇന്ത്യയിൽ നിന്നും പുറത്ത് പോകും മുൻപ് നിങ്ങളുടെ BSNL സിം കാർഡ് ഇന്റർ നാഷണൽ സിം ആക്കി മാറ്റണം അതിന് നിങ്ങളുടെ അടുത്തുള്ള BSNL ഓഫീസിൽ സിം കാർഡ് ഉടമ നേരിട്ടു എത്തുകയും ഒരു ആധാർ കോപ്പി, പാസ്പോർട്ട് സൈസ് ഒരു ഫോട്ടോ ( ഫോട്ടോ ഇല്ലങ്കിൽ നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന BSNL സിം കാർഡ് നൽകുക ) 50 രൂപ ചാർജും നൽകിയാൽ ഉടൻ തന്നെ BSNL ഇന്റർനാഷണൽ സിം നേരത്തെ ഉപയോഗിച്ച അതേ നമ്പറിൽ തന്നെ ലഭിക്കും.
ഇന്റർ നാഷണൽ റോമിങ്ങിൽ എത്തിയാൽ നെറ്റ് വർക്ക് ലഭിക്കും അതോടൊപ്പം OTP വരണം എന്നുണ്ടകിൽ 167 രൂപ റീചാർജ് ചെയ്യണം ഈ റീചാർജിലൂടെ 90 ദിവസത്തെ കാലാവധിയാണ് ലഭിക്കുക.
ജിയോ സിം ഉപബോക്താക്കൾ ഇന്ത്യ വിടുന്നതിനു മുൻപ് തന്നെ ഇന്റർനാഷണൽ റോമിങ് റീചാർജ് ചെയ്തിരിക്കണം എങ്കിൽ മാത്രമേ ഇന്റർനാഷണൽ റോമിങ്ങിൽ നെറ്റ്‌വർക്ക് ലഭിക്കുകയൊള്ളൂ
VI, എയർടെൽ ഉപബോക്താകൾക്ക് ഓട്ടോമാറ്റിക് ആയിട്ട് തന്നെ ഇന്റർനാഷണൽ റോമിങ് നെറ്റ് വർക്ക് ലഭിക്കും അതിനു വേണ്ടി റീചാർജ് ചെയ്യേണ്ടതില്ല. OTP വരണം എന്നുണ്ടങ്കിൽ വാലിഡിറ്റി റീചാർജ് ചെയ്തിരിക്കണം.