-->

ഫലസ്തീൻ വിദ്വേഷ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടറെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പിരിച്ചു വിട്ടു.



ബഹ്റൈൻ (മനാമ): സാമൂഹ്യ മാധ്യമത്തിലൂടെ ഫലസ്തീനെതിരെ വിദ്വേഷ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെൻറ് പുറത്താക്കി. സ്വകാര്യ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറായ സുനിൽ ജെ. റാവുവാണ് ഫലസ്തീനെതിരെ  വിദ്വേഷ ജനകമായ പോസ്റ്റിട്ടത്. 

ഡോക്ടറുടെ പോസ്റ്റ് സ്ഥാപനത്തിൻറെ പെരുമാറ്റ ചട്ടത്തിന്റെയും സാമൂഹിക മര്യാദയുടെയും ലംഘനമായതിനാലാണ് നിയമനടപടികൾ സ്വീകരിക്കുകയും അടിയന്തരമായി  പുറത്താക്കുകയും ചെയ്തതെന്ന് ആശുപത്രി മാനേജ്മെൻറ് അധികൃതർ അറിയിച്ചു. വ്യാപക വിമർശനമുയർന്നതിനെ തുടർന്ന് ഇദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്ഷമാപണം ചോദിച്ചിരുന്നു.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>